Saturday, December 15, 2007

2007-ലെ പൂക്കള്‍ - ഏറ് എന്ന ചെറുകഥ.

2007-ല്‍ ബ്ലോഗില്‍ വന്ന ചെറുകഥകളില്‍ ഏറ്റവും ശ്രദ്ധേയമായവയുടെ കൂട്ടത്തിലാണ് മനു എഴുതിയ ഏറ് എന്ന ചെറുകഥ കഥ വായിച്ചു നിറുത്തുമ്പോള്‍ വായനക്കാരുടെ കാതില്‍ ഒരു ഏറിന്റെ മൂളല്‍ കമ്പിക്കുന്നു. ശ്രദ്ധിച്ചു വായിക്കുന്ന വായനക്കാരന്‍ ഏറുകൊണ്ട് ഇരിക്കുന്നു.

......

ഷിബുവിന്റെ മുഖത്തിനു തീരെ തെളിച്ചമില്ല. “എന്തുപറ്റിയെടാ അളിയാ?”

“അമ്മക്ക്‌ പനിയാണ്‌”. അലസമായ മറുപടി. കള്ളമാണ്‌. കുന്നിന്റെ ഏറ്റവും മുകളിലുള്ള അവരുടെ വീട്ടില്‍ നിന്നും ഇന്നലെ രാവേറെചെന്നിട്ടും അവന്റെ അച്ഛന്റെ അട്ടഹാസവും അമ്മയുടെ നിലവിളിയും കേട്ടിരുന്നു.

“നിന്റെ അച്ഛന്‍ തിരികെപ്പോയോ?”. അയാള്‍ക്ക്‌ ദൂരെയാണ്‌ ജോലി. മാസത്തില്‍ രണ്ടോ മൂന്നോ തവണതിരിച്ചെത്തും. അന്നു കുന്നിന്മുകളിലെ ചെറിയ വീടുകളില്‍ വെളിച്ചമണയാന്‍ വൈകും.

ഷിബുവിന്റെ മരവിച്ച നോട്ടം കണ്ട്‌ പേടിയാവുന്നു. “ഉം.. ഇനി വരില്ല.”


........

കഥ പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക

3 comments:

ഉറുമ്പ്‌ /ANT said...

ഒപ്പ്.

Sanal Kumar Sasidharan said...

ഏറു കൊണ്ട മറ്റൊരാള്‍.

(എനിക്ക് പൂവിനോട് വലിയ ഇഷ്ടക്കുറവില്ല)

സജീവ് കടവനാട് said...

ഏറുകൊണ്ട പൂവേ ഞാനാ ഏറ് കണ്ടു, കൊണ്ടില്ല. ഈ പൂ വിതരണം നന്നായി. നിനക്ക് എന്റെ ഒരു തൂവല്‍ ദാ, പിടിച്ചോ.